Uncategorised

കെ സി ബി സി ഓഖി-പുനരധിവാസ പ്രവർത്തനങ്ങളുടെ ഉപഭോക്താക്കളുടെ കൂടിവരവ് തിരുവനന്തപുരത്ത്‌

തിരുവനന്തപുരം വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ വച്ച് ആഗസ്റ്റ് 3ആം തിയതി രാവിലെ 10:30ന് നടക്കുന്നതാണ്. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അധ്യക്ഷത വഹിക്കുന്ന പ്രസ്തുത ചടങ്ങിൽ ജെ.പി.ഡി. കമ്മീഷൻ ചെയർമാൻ ആയ അഭിവന്ദ്യ ബിഷപ് തോമസ് കൂറിലോസ് പിതാവ് ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുന്നു. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ബിഷപ് ക്രിസ്തുദാസ്,
കാരിതാസ് ഇന്ത്യയുടെ ഡയറക്ടർ ഫാദർ പോൾ മൂഞ്ഞേലി, എസ്.എ.എഫ്.പി. ഡയറക്ടർ ഫാദർ മാർഷൽ മേലേപ്പള്ളി, മോൺ. മൈക്കിൾ വെട്ടിക്കാട്ട്, മോൺ. സി. ജോസഫ്, റവ. ഫാ. റൊമാൻസ് ആൻ്റണി, റവ. ഫാദർ ജോർജ് വെട്ടിക്കാട്ടിൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തുന്നതാണ്.

പ്രസ്തുത ചടങ്ങിൽ വച്ച് ഓഖി ദുരന്ത ബാധിതർക്ക് കെ.സി.ബി.സി. ധനസഹായത്തോടെ നിർമ്മിച്ച് നൽകിയ ഭവനങ്ങളുടെ താക്കോൽ ദാനവും ഉണ്ടായിരിക്കുന്നതാണ്.

ഓഖി ദുരന്തം വിതച്ച ഏഴു രൂപകൾക്കുമായി കെ.സി.ബി.സി.യുടെ ധനസഹായത്തോടെ 41 പുതിയ ഭവനങ്ങളും 63 മത്സ്യബന്ധന ഉപകരണങ്ങളും 250 പേർക്ക് സ്വയം തൊഴിൽ ചെയ്യാൻ ധനസഹായവും 27 ശൗചാലയങ്ങളും 40 ഭവനങ്ങളുടെ അറ്റകുറ്റപ്പണികളും നിർവഹിക്കുകയുണ്ടായി

Trivandrum Media Commission

Comment here