പതിനാറാം വയസ്സിൽ Congenital Glaucoma എന്ന അസുഖം ബാധിച്ച് കാഴ്ച ശക്തി നഷ്ടപെട്ട ഡീക്കൻ ടിയാഗോ വരാന്റാ, ജൂലായ് 15, 2019ന് പോർച്ചുഗലിലെ മരിയൻ ആരാധനാലമായ ഔവർ ലേഡി ഓഫ് സിമിറോയിൽ വച്ച് പൗരോഹിത്യ സ്വീകരണം നടത്തി. തന്റെ സമർപ്പിതജീവിതത്തെ പൂർണ്ണമായും മറിയത്തിന്റെ പാദാന്തികത്തിൽ കാഴ്ചവച്ച ഈ വൈദികൻ തന്റെ പ്രഥമ ദിവ്യബലി കോവ ഡേ ഐറിയിലുള്ള ഫാത്തിമ മാതാവിന്റെ ചാപ്പലിൽ സമർപ്പിച്ചു.
കാഴ്ച നഷ്ടപ്പെട്ട ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച ക്ലേശകരമായതും ദുരന്ത പൂർണ്ണവുമായ പരിമതികളെ കുറിച്ചും യഥാർത്ഥ്യവുമായി പൊരുത്തപ്പെട്ട് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ തന്റെ അനുഭവകഥ പത്രസമ്മേളനത്തിൽ അദ്ദേഹം പങ്കുവച്ചു. ലോക്ക്ത്തിലെ ആദ്യത്തെ അന്ധ പുരോഹിതനാണ് ഫാ. ടിയാഗോ. യേശുവിനോട് കൂടുതൽ ഐക്യപ്പെടാൻ തന്റെ പൗരോഹിത്യം മറിയത്തിനു സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പോർച്ചുഗലിലെ ആദ്യ അന്ധ വൈദികൻ ഫാ. ടിയാഗോ വരാന്റാ, ഫാത്തിമയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു

Trivandrum Media Commission
Comment here