ArchdioceseMinistry

അന്താരാഷ്ട്ര വനിതാ ദിനം റ്റി. എസ്. എസ്.എസിന്‍റെ നേത‍ൃത്വത്തില്‍ ആഘോഷിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ മാർച്ച് ഏഴാം തീയതി  വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രൂഷ സമിതി നടത്തുന്ന ഈ പൊതുയോഗം അഭിവന്ദ്യ ക്രിസ്തുദാസ് മെത്രാൻ ഉദ്ഘാടനം ചെയ്യും.  “എല്ലാവരും തുല്യത യിലേക്ക്” എന്ന വാക്യം അടിസ്ഥാനമാക്കിയായിരിക്കും  ഈ വർഷത്തെ പരിപാടികൾ നടക്കുക.  ഉച്ചയ്ക്ക് ശേഷം 2:30ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും പൊതുസമ്മേളനം.

Trivandrum Media Commission

Comment here