AnnouncementsMinistrySports

കെസിവൈഎം തിരുവനന്തപുരം ക്രിക്കറ് ടൂർണമെന്റ് yuvenis cup 2020: കോവളം ഫെറോന വിജയികൾ

പുതുക്കുറിച്ചി: സെന്റ്. ആൻഡ്രൂസ് ഗ്രൗണ്ടിൽ വച്ചു ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച നടന്ന yuvenis cup 2020 ക്രിക്കറ്റ്‌ ടൂർണമെന്റിൽ കോവളം ഫറോന വിജയികളായി. 8 ടീമുകൾ പങ്കെടുത്ത മത്സര പോരാട്ടങ്ങൾക്കൊടുവിൽ വിജയികളായ കോവളം ഫെറോനക്ക് ശ്രീ. ആൻ്റേഴ്സൺ മെമ്മോറിയൽ എവറോളിങ് ട്രോഫി ഫാ.ലെനിൻ ഫെർണാൻ്റസ് സമ്മാനിച്ചു. രണ്ടാം സമ്മാനം നേടിയ അഞ്ചുതെങ്ങ് ഫെറോനക്ക് അസി.ഡയറക്ടർ ഫാ.സന്തോഷ് ശ്രീ. ആൻ്റേസൺ മെമ്മോറിയൽ എവറോളിങ് ട്രോഫി സമ്മാനിച്ചു.

കെ.സി.വൈ.എം.രൂപത പ്രസിഡൻ്റ് ശ്രീ.ഷൈജു റോബിൻ ടൂർണമെൻ്റിനെത്തിയ എല്ലാ അംഗങ്ങൾക്കും സ്വാഗതമാശംസിച്ചു. തിരുവനന്തപുരം അതിരൂപത യുവജന ഡയറക്ടർ ഫാ. ലെനിൻ ഫെർണാൻ്റസാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത് . ക്രിക്കറ്റ് കോഡിനേറ്റർ ശ്രീ.സനു സാജൻ ആശംസകളർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടന മത്സരം വൈദികരും രൂപത സമിതി അംഗങ്ങളും തമ്മിലായിരുന്നു.

വിവിധ ഫെറോന ഡയറക്ടർമാർ, രൂപത സമിതി അംഗങ്ങൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാമിലെത്തിയ എല്ലാവർക്കും രൂപത ജനറൽ സെക്രട്ടറി ശ്രി.ജോൺ ബ്രിട്ടോ വാൾട്ടർ നന്ദി അർപ്പിച്ചു.

Trivandrum Media Commission

Comments (1)

  1. Congrats… 👌Kovalom forane

Comment here