സേലംരൂപതയുടെ ഇടയപരിപാലനത്തിൽ നിന്ന് 2020 മാർച്ച് 9 ന് 68 ആം വയസ്സിൽ വിരമിച്ച ബിഷപ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ, സഹ വികാരിയായി ഇനി സേവനമനുഷ്ഠിക്കും . സേലത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാർപൂരിലെ അന്നായ് വേളാങ്കണ്ണി പള്ളിയിലായിരിക്കും അദ്ദേഹം താമസിക്കുക.
19 വർഷത്തെ ഇടയ ശുശ്രൂഷയ്ക്കുശേഷം 2020 മാർച്ച് 11 ന് അദ്ദേഹം ഭദ്രാസന മന്ദിരത്തിൽ നിന്നും താമസം മാറ്റി . ബിഷപ് ഹൗസിലെ വിടവാങ്ങൽ ചടങ്ങുകൾക്ക് ശേഷം സ്വന്തം മോട്ടോർ ബൈക്ക് ഓടിച്ചാണ് അന്നായ് വേളാങ്കണ്ണി സബ്സ്റ്റേഷൻ പള്ളിയിലേക്ക് പോയത്.
സാധാരണക്കാരുടെ ബിഷപ്പ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ലളിത ജീവിതത്തിന്റെ കാര്യത്തിൽ ഏറെ പ്രശസ്തനായിരുന്നു. ബിഷപ്പായിരുന്നപ്പോൾ സൈക്കിളിലും ബൈക്കിലുമാണ് അടുത്തുള്ള കൂട്ടായ്മകളിലേക്കു പോയിരുന്നത്.
ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും മൂന്ന് ബിരുദാനന്തര ബിരുദങ്ങളും വിവിധ വിഷയങ്ങളിൽ അഞ്ച് മാസ്റ്റർ ഡിപ്ലോമകളും നേടിയിട്ടുണ്ട്. സിസിബിഐ സുവിശേഷ പ്രഘോഷണ സമിതിയുടെ ചെയർമാനായി 2011 മുതൽ 2015 വരെ ഇന്ത്യയിലെ സഭയെ നയിച്ചിരുന്നു.
Comment here