മധ്യപ്രദേശിലെ ഛത്തർപൂരിൽ നടക്കുന്ന 53 മത് ഓൾ ഇന്ത്യാ S N ബാനർജി ഇലവൻസ് ടൂർണമെന്റിൽ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെ സെന്റ് ജോസഫ്സ് സ്പോർട്സ് ക്ലബ് ഫൈനലിൽ പ്രവേശിച്ചു. ഡിസ്ട്രിക്ട് ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും കൊച്ചുവേളി മാത്രം ആണ് മത്സരത്തിൽ പങ്കെടുത്തത്. എതിരാളികളുടെ ഒരു ഗോൾ പോലും വഴങ്ങാതെ കളിച്ച എല്ലാ കളികളും ക്ലബ് വിജയിക്കുകയും ചെയ്തു. ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ വെട്ടുകാട് വച്ചു നടന്ന ഡിസ്ട്രിക്ട് എ ഡിവിഷൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിലും മികച്ച പ്രകടനത്തിലൂടെ പോയിന്റ് നിലയിൽ ഒന്നാമത് എത്തുകയും സൂപ്പർ ലീഗിൽ നിന്നും എലൈറ്റ് ഡിവിഷൻ ഫുട്ബാൾ കാറ്റഗറിയിൽ സ്ഥാനം നേടുകയും ചെയ്തു.
ഇന്ന് ഉച്ചക്ക് 2മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ്, കൊച്ചുവേളി v/s സെഞ്ചുറി റയാൻ മുംബൈയെ നേരിടുന്നു,
തത്സമയ സംപ്രേക്ഷണം താഴെ കൊടുത്തിരിക്കുന്ന ഫേസ്ബുക്ക് പേജിൽ ഉണ്ടായിരിക്കും,
https://www.facebook.com/profile.php?id=100005619916712
53 മത് ഓൾ ഇന്ത്യാ S N ബാനർജി ഇലവൻസ് ടൂർണമെന്റിൽ കൊച്ചുവേളിയിലെ സെന്റ് ജോസഫ് സ്പോർട്സ് ക്ലബ് ഫൈനലിൽ

Trivandrum Media Commission
Related tags :
Comment here