State

4 മാസം കൊണ്ട് ബൈബിൾ പകർത്തിയെഴുതി റെജിൻ

ലോക്ക് ഡൗൺ കാലഘട്ടത്തിൽ (ഏപ്രിൽ 1 – ജൂലൈ 22) സമ്പൂർണ ബൈബിളിന്റെ കൈ എഴുത്ത് പ്രതി തയ്യാറാക്കിയ്യിരിക്കുകയാണ്‌ തൃശൂർ വടക്കേ കാരമുക് വടക്കേത്തല കറുത്തേടത്തുപറമ്പിൽ റെജിൻ വത്സൻ. 113 ദിവസം കൊണ്ടാണ് സമ്പൂർണ ബൈബിളിന്റെ എഴുത്ത് പൂർത്തിയാക്കിയത്. 2755 A4 പേപ്പർ ആണ് ഉപയോഗിച്ചിരിക്കുന്നത്. എഴുതി തീർക്കാൻ 32 പേനകൾ വേണ്ടി വന്നു. റെജിൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഫയർ & റെസ്ക്യു ജീവനക്കാരനാണ്. വടക്കേ കാരമുക്ക് സെന്റ് ആന്റണിസ് വികാരി ഡോ. ഫാ. ഫിനോഷ് കീറ്റിക്ക പ്രകാശനം ചെയ്തു.

Trivandrum Media Commission
  •  
  •  

Comment here