മതബോധന രംഗത്ത് ത്യാഗപൂര്‍ണവും നിസ്വാര്‍ത്ഥവുമായി 25 വര്‍ഷം സേവനം അനുഷ്ഠിച്ച അധ്യാപകരെ അജപാലനശുശ്രൂഷ ആദരിക്കുന്നു. താഴെ തന്നിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപകരെ തിരഞ്ഞെടുക്കേണ്ടത്.
1. ക്രിസ്തീയവിശ്വാസജീവിതപരിശീലനത്തില് 25 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍.
2. 25 വര്‍ഷത്തിനുള്ളില്‍ ഇടവേള വന്നിട്ടുണ്ടെങ്കിലും തുടര്‍ന്നും സേവനം അനുഷ്ഠിച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍.
3. 25 വര്‍ഷം സേവനം പൂര്ത്തിയാക്കിയനുശേഷം ആരോഗ്യപരമായ കാരണങ്ങളാലും മറ്റും സേവനം തുടരാന്‍ കഴിയാത്തവര്‍.
ആദരിക്കേണ്ട അധ്യാപകരുടെ പേരുകള്‍ ഇടവക വികാരിയുടെ അംഗീകാരത്തോടെ ഫെറോന സെക്രട്ടറിമാര്‍ വഴി അതിരൂപതാഓഫീസില് 2020 ഡിസംബര്‍ 6 നുള്ളില്‍ എത്തിക്കേണ്ടതാണെന്ന് അജപാലനശുശ്രൂഷ ഡയറക്റ്റര്‍ അറിയിച്ചു.
25 വര്‍ഷം സേവനം ചെയ്ത മതബോധന അദ്ധ്യാപകരെ അജപാലനശുശ്രൂഷ ആദരിക്കുന്നു

Trivandrum Media Commission
Related tags :
Comment here