Parish

10 വിദ്യാർത്ഥികൾക്ക് അഞ്ചുതെങ്ങ് സ്കൂൾ സ്റ്റാഫ് പഠനത്തിനായി മൊബൈൽ .

©അഞ്ചുതെങ്ങ് വാർത്തകൾ

ഓൺലൈൻ പഠനത്തിനായ് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും സ്റ്റാഫും ചേർന്ന് സ്മാർട്ട്‌ ഫോണുകൾ സമ്മാനമായ് നൽകി.

സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട പത്തോളം വിദ്യാർത്ഥികൾക്കാണ് അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെ സ്മാർട്ട്‌ ഫോണുകൾ വാങ്ങി നൽകിയത്.

സെന്റ് ജോസഫ്സ് സ്കൂളിൽ വച്ച്നടന്ന വിതരണപരിപാടിയുടെ ഉത്ഘാടനം ഇടവക വികാരി പ്രദീപ് ജോസഫ് നിർവഹിച്ചു. പ്രിൻസിപ്പാൾ തദേവൂസ്, ഹെഡ്മിസ്ട്രസ് ഷേർലി പെരേര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Trivandrum Media Commission

Comment here