തിരുവനന്തപുരം രൂപത ഹെറിറ്റേജ് കമ്മീഷനായി നിർദ്ദേശിക്കപ്പെട്ട ലോഗോ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. സിൽവസ്റ്റർ കുരിശിൻറെ സാന്നിധ്യത്തിൽ പുറത്തിറക്കി.
കെ. ആര്. എല്‍. സി .സി. യുടെ നേതൃത്വത്തില്‍ വർഷങ്ങളായി നിലവിലുള്ള ഹെറിറ്റേജ് കമ്മിഷൻ തിരുവനന്തപുരം അതിരൂപതയിൽ കഴിഞ്ഞ സെപ്റ്റംബര്‍ മാസമാണ് ഔദ്യോഗികമായി രൂപീകൃതമായത്. കമ്മീഷൻറെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികള്‍ക്ക് ഔഗ്യോഗികത കൈവന്നതോടെയാണ് പുതിയ ലോഗോയും പുതിയ ഊര്‍ജ്ജവുമായി കമ്മിഷന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കടലിലൂടെ തിരമാലകളെ തരണം ചെയ്ത് മുമ്പോട്ട് പോകുന്ന വഞ്ചിയാണ് ലോഗോയിൽ മുഖ്യമായും ചിത്രീകരിച്ചിരിക്കുന്നത്.
Comment here