മീഡിയ കമ്മീഷൻ സംഘടിപ്പിച്ച ഓൺലൈൻ കരോൾഗാന മത്സരത്തിന് ഫലപ്രഖ്യാപനം നടന്നു. പള്ളിത്തുറ മേരി മഗ്ദലന ദേവാലയം മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സെൻ്റ് നിക്കോളാസ് ചർച്ച് നീരോടി രണ്ടാമത് എത്തി. മൂന്നാം സ്ഥാനം വലിയതുറ സെൻ്റ് ആൻ്റണീസ് ചർച്ച് നേടി. ഫാദർ ആൻ്റോ ഡിക്സൺ ശ്രീ. ബെൻ മോഹൻ എന്നിവരടങ്ങിയ സമിതിയാണ് 10 ഓളം പേർ പങ്കെടുത്ത മത്സരത്തിലെ വിജയികളെ നിർണയിച്ചത്. ജൂബിലി ഹോസ്പിറ്റലും, ലെനി പീറ്റേഴ്സ് ഫൗണ്ടേഷനുമാണ് വിജയികൾക്കുള്ള കാഷ് അവാർഡ് സ്പോൺസർ ചെയ്തത്.
മുടവന്മുകൾ ഇടവക ഏറ്റവും ജനപ്രിയ ഗാനത്തിനുള്ള സമ്മാനവും നേടി.
Trivandrum Media Commission
Comment here