കേരള കത്തോലിക്കാ മെത്രാൻ സംഘ (കെ.സി.ബി.സി) പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്തയുമായ സൂസൈ പാക്യം പിതാവിന്റെ പൗരോഹിത്യത്തിന്റെ 50 ആം വാർഷികം കേരള സഭ ഒന്നായി ദിവ്യബലി അർപ്പിച്ചു ആഘോഷിച്ചു. തൃശൂർ അതിരൂപത മെത്രാപോലീത്ത ആൻഡ്രൂസ് താഴത്ത് പിതാവ് വചന സന്ദേശം നൽകി. കെ.സി.ബി.സി സമ്മേളനം നടക്കവേ കൊച്ചി പാലാരിവട്ടം പി.ഓ.സി യിൽ നടന്ന ദിവ്യബലിക്ക് കേരള സഭയിലെ 3 റീത്തുകളിലെയും മെത്രാന്മാരും നേതൃത്വം നൽകി. ഡിസംബർ 20, 1969 ൽ ആണ് സൂസൈ പാക്യം പിതാവിന് വൈദികപട്ടം കിട്ടിയത്.
Trivandrum Media Commission
Comment here