സൂസപാക്യം പിതാവിന് ഇന്നലെ നടന്ന കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് KIMS ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പനി ഉണ്ടായതിനെ തുടര്‍ന്നാണ് ജൂബിലി ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് വിദഗ്ധപരിചരണാര്ത്ഥം, മുന്‍കരുതലെന്ന നിലയില്‍ KIMS ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിതാവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന സൂചന. സൂസപാക്യം പിതാവിന്റെ രോഗവിമുക്തിക്കായി പ്രാര്‍ത്ഥിക്കാന്‍ അഭിവനന്ദ്യ ക്രിസ്തുദാസ് പിതാവ് വൈദികര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Comment here