International

സിസ്റ്റർ ജെർമാന അന്തരിച്ചു

അടിയുറച്ച വിശ്വാസ ജീവിതവും സ്വാദിഷ്ഠമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും മറ്റുള്ളവർക്ക് പകർന്ന് എളിയ ജീവിതം നയിച്ച സിസ്റ്റർ ജെർമാന (82) അന്തരിച്ചു. “വെൻ ഏഞ്ചൽസ് കുക്ക്” എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ സിസ്റ്റർ ലക്ഷകണക്കിന് കുടുംബങ്ങൾക്ക് ഉപദേശം നൽകി അവരെ പ്രതിസന്ധികളിൽ നിന്നും വിവാഹ മോചനത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.
1999 ൽ സാൻറെമോ ഫെസ്റ്റിവലിൽ സിസ്റ്റർ പങ്കെടുത്തത് വലിയ വാർത്ത ആയിരുന്നു.

സിസ്റ്റർ ജെർമാന 2020 മാർച്ച് 7 ന് ഇറ്റലിയിലാണ് അന്തരിച്ചത്.
സിസ്റർന്റെ പാചകപുസ്തകങ്ങൾ ഏറെ പ്രശസ്തമാണ്. പത്ര, റേഡിയോ, ടിവി മാധ്യമങ്ങൾ വഴി സിസ്റ്റർ ജെർമാന കുടുംബങ്ങൾക്ക് പ്രിയപ്പെട്ട വ്യക്തി ആയിരുന്നു. കൊറോണ വൈറസ് അടിയന്തരാവസ്ഥയുടെ ഫലമായി പുറപ്പെടുവിച്ച സുരക്ഷയും പൊതുസംരക്ഷണ വ്യവസ്ഥകളും പാലിക്കുന്നതിനായി സിസ്റ്റർ ജർമ്മനയുടെ ശവസംസ്കാര ചങ്ങുകൾ തീർത്തും സ്വകാര്യമായിരിക്കും. ജനങ്ങൾക്ക് കർശന നിയന്ത്രണം നൽകിയിട്ടുണ്ട്.

Trivandrum Media Commission

Comment here