ഒഡീഷയിലെ ജാർസുഗുഡ ആസ്ഥാനമായുള്ള ഹാൻഡ്മെയിഡ്സ് ഓഫ് മേരി (എച്ച്എം) സഭയിലെ സ്നേഹഹീപ്തി പ്രൊവിൻസ് അംഗമായ സിസ്റ്റർ ക്ലാര ഡിസൂസ ഒഡീഷയിലെ ആദ്യത്തെ സന്യസ്ഥ അഭിഭാഷകയായി ചുമതലയേറ്റു.
42 കാരിയായ സിസ്റ്റർ ക്ലാര ഡിസൂസ 2018ൽ നിയമബിരുദം പൂർത്തിയാക്കിയ ശേഷം കട്ടക്കിലെ ഒഡീഷ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഹാൻഡ്മെയിഡ്സ് ഓഫ് മേരി സഭയിലെ ആദ്യത്തെ അംഗമാണ് അഭിഭാഷകവൃത്തി ചെയ്യുന്നത്. പ്രൊവിൻസ് സെക്രട്ടറിയായും സുപ്പീരിയറായും സേവനം അനുഷ്ഠിക്കുന്ന സമയത്തും നിയപഠനം മുടക്കം വരാതെ നടത്തിയിരുന്നു.
Trivandrum Media Commission
Comment here