MinistryState

ഷൈജു റോബിൻ കെസിവൈഎം – ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ്

കെസിവൈഎം ലാറ്റിൻ ഘടകത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റായി അതിരൂപതാ അംഗമായ ഷൈജു റോബിൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം അതിരൂപത കെസിവൈഎം ഭരണസമിതിയുടെ 2019-2020 കാലഘട്ടത്തിൽ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നതിനുശേഷമാണ് ഇക്കൊല്ലം അഭിമാനാർഹമായ പദവിയിലേക്ക് വരുന്നത്. പാലാരിവട്ടം പി. ഒ.സി.-യില്‍ വച്ച് ജനുവരി 29-ന് നടന്ന കെ.സി.വൈ. എം. ലാറ്റിന്‍ ഘടകത്തിന്‍റെ സംസ്ഥാന സമിതിയുടെ വാര്‍ഷിക യൂത്ത് അസംബ്ളിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം അതിരൂപതയിലെ പാളയം ഫൊറോനയിലെ മുടവൻമുഗൾ ഇടവകാംഗമാണ് ഷൈജു റോബിൻ.

Trivandrum Media Commission

Comment here