International

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മദിന ശതാബ്ദി തിങ്കളാഴ്ച

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മദിന ശതാബ്ദിയോട് അനുബന്ധിച്ച് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കല്ലറ സ്ഥിതി ചെയ്യുന്ന അൾത്താരയിൽ ഫ്രാൻസിസ് പാപ്പ തിങ്കളാഴ്ച (18-5-2020) ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കും.

ജന്മദിന ശാബ്ദിയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അനുണശീകരണ പ്രവർത്തങ്ങൾ നടന്നു.

വിശുദ്ധ ജോൺ പോളിനെ കുറിച്ചുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ ഇടുമ്പോൾ ThankYouJohnPaul2 എന്ന ഹാഷ്ടാഗ് ഉപയോഗിക്കണം എന്ന് പോളണ്ടിലെ ബിഷപ്പുമാർ ആഹ്വാനം ചെയ്തു. ഇത് പുതിയ തലമുറയ്ക്ക് വിശുദ്ധന്റെ ജീവിതം മനസ്സിലാക്കുവാൻ സഹായിക്കും എന്ന് അഭിപ്രായപ്പെട്ടു. തിങ്കളഴ്ചയാണ് ഇറ്റലിയിൽ ഉപാധികളോടെയുള്ള ജനസഹിത്ത ദിവ്യബലി ആരംഭിക്കുന്നത്.

Trivandrum Media Commission

Comment here