തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള വലിയതുറ സെൻറ് ആൻറണീസ് ദേവാലയത്തിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് അന്തോനീസിനെ തിരുശേഷിപ്പ് മോഷണം പോയത്.
തിരുശേഷിപ്പ് മോഷണം പോയത് സംബന്ധിച്ച് വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും തെളിവുകൾ ശേഖരിച്ച് പരിശോധിച്ച് വരികയാണ്.
50ലധികം വർഷങ്ങളായി വിശ്വാസ സമൂഹത്തിന്റെ കരുത്തും ആശ്വാസവും ആയിരുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഉടൻ കണ്ടെത്താൻ ആകും എന്ന പ്രത്യാശയിൽ ആണ് തങ്ങളെന്ന് ഇടവക വികാരി റവ. ഫാ. ഡേവിഡ്സൺ പറഞ്ഞു.
Trivandrum Media Commission
Comment here