AnnouncementsEducation

വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ സമ്മാനങ്ങളുമായി മരിയന്‍ എന്‍ജിനീറിങ് കോളേജ്

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന മരിയൻ എൻജിനീയറിങ് കോളേജ് പ്ലസ് വൺ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി ‘ക്യൂറിയോ 2021’ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്വിസ്, ഡിബേറ്റ്, ഫോട്ടോഗ്രാഫി, ട്രഷർ ഹണ്ട് തുടങ്ങിയ മത്സരങ്ങളാണ് ജനുവരി 25 മുതൽ മുതൽ 30 വരെ നടക്കുക. വിജയികൾക്ക് ക്യാഷ് അവാർഡുകളായി മൊത്തം 50,000 രൂപയാണ് നൽകുന്നതെന്ന് മാനേജ്മെൻ് അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള പ്ലസ് വൺ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾ ഓൺലൈനായി ആയി മരിയൻ എൻജിനീയറിങ് കോളേജ് വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യേണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.marian.ac.in

Trivandrum Media Commission

Comment here