തിരുവനന്തപുരത്തിൻറെ മണ്ണിൽ ഒരു കാലത്ത് ചവിട്ടി നടന്ന വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാൾ ആഘോഷത്തിന് മൺവിളയിൽ തുടക്കമായി. മൂന്നു ദിവസമായി ആഘോഷിക്കുന്ന തിരുനാൾ ഡിസംബർ പതിനഞ്ചാം തീയതി വൈകിട്ട് ഇടവക വികാരി ഫാ.എം. എ. ആൽബർട്ട് പതാക ഉയർത്തിയതോടെ പ്രാരംഭം കുറിച്ചത്. മൂന്നുദിവസത്തെ തിരുനാൾ പതിനേഴാം തീയതി ഞായറാഴ്ച സമാപിക്കും. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ നാമത്തിലുള്ള തിരുനാൾ ആഘോഷിക്കുന്ന തിരുവനന്തപുരത്തെ ഏക ദേവാലയമാണ് മൺവിള യിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിലുള്ള ദേവാലയം. വിശുദ്ധൻ്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ദേവാലയത്തിൽ ഭക്തജനങ്ങൾ തിരുശേഷിപ്പ് വണങ്ങുവാൻ എത്തുന്നുണ്ട്.
വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് വണക്കവും തിരുനാളും മൺവിളയിൽ

Trivandrum Media Commission
Related tags :
Comment here