AnnouncementsMinistry

ലോഗോസ് ക്വിസ്സ് 2019ലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തിങ്കളാഴ്ച വിതരണം ചെയ്യും

കഴിഞ്ഞവർഷം തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ നിന്നും ലോഗോസ് ക്വിസ് മത്സരത്തിലും, ലോഗോസ് ക്വിസ് ആപ്പിലും മികച്ച പ്രകടനം നടത്തിയവർക്കുള്ള സമ്മാനങ്ങൾ ഈ വരുന്ന 28-ആം തിയ്യതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് വെള്ളയമ്പലം ടി. എസ്. എസ്.എസ്. ഹാളിൽ വച്ച് നൽകും.

അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ പക്കൽ നിന്നും 2019 ലെ ലോഗോസ് ക്വിസ് മത്സരത്തിൽ എ മുതൽ എഫ്. വരെ ഗ്രൂപ്പുകളിൽ നിന്നും ഒന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ സ്വീകരിക്കാം. ലോഗോസ് ക്വിസ് ആപ്പിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള ക്യാഷ് അവാർഡുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന സമ്മേളനത്തിൽ വച്ച് നൽകുമെന്ന് അജപാലന ശുശ്രൂഷ ഡയറക്ടർ ഫാദർ ഡാർവിൻ പീറ്റർ അറിയിച്ചു

Trivandrum Media Commission

Comment here