ലത്തീന്‍ ആരാധനാക്രമത്തിലെ പാട്ടുകുര്‍ബാനയുടെ പുതുതായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പിഒസിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ബിഷപുമാരായ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ ക്രിസ്തുദാസ് ആർ, സമുദായ വ്യക്താവ് ഷാജി ജോര്‍ജ്, സംഗീതസംവിധായകരായ ബേണി ഇഗേന്ഷ്യസ്, രാജന്, ആന്റണി, ജോണി, ജോണ്സണ്, പയസ്, അരുണ്‍, സാംജി, ഗായകന് കെസ്റ്റര്‍, ആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഫാ. ടിജോ കോലോത്തുംവീട്ടില്‍, ഫാ. തോമസ്തറയില്‍, ഫാ. ഷാജ്കുമാര്‍, ഫാ. സെബാസ്റ്റിയന് മില്‍ട്ടണ്‍ എന്നിവര്‍ സംബന്ധിച്ചു.
ലത്തീന്‍ ആരാധനാക്രമത്തിലെ പാട്ടുകുര്‍ബാനയുടെ പുതിയ ഈണങ്ങൾ പുറത്തിറക്കി

Trivandrum Media Commission
Comment here