Archdiocese

റവ. ഫാദർ ലാസർ ബെനഡിക്ട് കോവളം ഫെറോനാ വികാരിയായി നിയമിതനായി

കോവളം ഫെറോനാ വികാരിയായി റവ. ഫാദർ ലാസർ ബെനഡിക്ട് നിയമിതനായി. നിലവില്‍ പെരിങ്ങമ്മല ഇടവക വികാരിയാണ് അദ്ദേഹം.

1966-ില്‍ റോസമ്മ ബെനഡിക് ദമ്പതികളുടെ മകനായി വെട്ടുകാട് ജനിച്ചു. വെട്ടുകാട് സെൻമേരിസ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം തിരുവനന്തപുരം സെന്‍റ് ജോസഫ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും നേടി. തുടർന്ന് സെൻ്റ് വിൻസെൻ്റ്സ് മൈന‌ർ സെമിനാരിയില്‍ ചേരുകയും ആലുവയിൽനിന്ന് ദൈവശാസ്ത്ര-തത്വശാസ്ത്ര ബിരുദങ്ങൾ കരസ്ഥമാക്കുയും ചെയ്തു. 1991 ഡിസംബർ 30 ആം തീയതി അഭിവന്ദ്യ സൂസപാക്യം പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 1988-ില്‍ കേരളയൂണിവേഴ്സിറ്റിയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദവും 2013 -ില്‍ പൂനെ ജ്ഞാനദീപ വിദ്യാപീഠം, യൂണിവേഴ്സിറ്റിയിൽ നിന്നും പാസ്റ്ററൽ മാനേജ്മെൻറില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

Trivandrum Media Commission

Comment here