വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘റീച്ച്’ എ സ്ഥാപനവുമായി ബന്ധപ്പെടുത്തി വെളളയമ്പലം റ്റി.എസ്.എസ്.എസ് സെന്റ് ആന്റണീസ് ഹാളിൽ വച്ച് രൂപതാതലത്തിൽ എസ്.എച്ച്.ജി അംഗങ്ങൾക്ക്, എൽ.ഇ.ഡി. ബൾബ്, റ്റി.ട്യൂബ്, സാധാരണ ട്യൂബ്, എമർജൻസി ലാബ്, ഇൻവെർട്ടർ, സ്റ്റാർ ട്യൂബ്, ബൾബ് ഇവക്കുളള കവറുകളുടെ നിർമ്മാണം എന്നിവയുടെ ദ്വിദിന പരിശീലനം നടത്തി. പ്രസ്തുത പരിശീലന പരിപാടിയുടെ ഉത്ഘാടന കർമ്മം റ്റി.എസ്.എസ്.എസ് ഡയറക്ടർ റവ. ഫാ. സാബാസ് ഇഗ്നേഷ്യസ് നിർവ്വഹിച്ചു. കോഴിക്കോടുളള ശ്രീ. അജിത്ത് ആണ് ക്ലാസ്സ് നൽകിയത്. പരിശീലനത്തിൽ ആക്ടിവിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ച് സംരംഭങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. പ്രസ്തുത പരിപാടിക്ക് രൂപത എസ്.എച്ച്.ജി കോർഡിനേറ്റർ ശ്രീമതി അറീറ്റ നേതൃത്വം വഹിച്ചു. പരിശീലനം കൊടുത്തതിന്റെ വെളിച്ചത്തിൽ കൊല്ലെങ്കോട് ഇടവകയിൽ എൽ.ഇ.ഡി യൂണിറ്റ് ആരംഭിച്ചു ഉത്ഘാടനം റവ. ഡോ. സാബാസ് നിർവ്വഹിച്ചു. ഇടവക വികാരി ഫാ. ഷാജു വില്യം സന്നിഹിതനായിരുന്നു.
രൂപത തലത്തിൽ എസ്.എച്ച്.ജി അംഗങ്ങൾക്ക് എൽ. ഇ. ഡി ഉൽപ്പന്നങ്ങളുടെ പരിശീലനം നടത്തി.

Trivandrum Media Commission
Comment here