തിരുവനന്തപുരം:ടി.എസ്.എസ്.എസ്ൻറെ ഗോൾഡൻ ജൂബിലി കെട്ടിടത്തിൽ മാസ്ക്ക് നിർമാണം പുരോഗമിക്കുന്നു. വർദ്ധിച്ചു വരുന്ന ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് തിരുവനന്തപുരം ടി.എസ്.എസ്.എസ്ൻറെ നേതൃത്വത്തിൽ മാസ്ക് നിർമാണം കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചതു. തുടർന്നും കൂടുതൽ സ്ഥാപനങ്ങളും വ്യക്തികളും മാസ്ക് ആവശ്യപ്പെട്ടെത്തിയതോടെയാണ് ജനപങ്കാളിത്തത്തോടെ ഈ വരുന്ന വെള്ളിയാഴ്ച മുതൽ കൂടുതൽ വ്യാപകമായ തരത്തിൽ മാസ്ക് നിർമ്മാണം വ്യാപിപ്പിക്കുവാൻ ആരംഭിച്ചത്. പ്രവർത്തിക്കാൻ താല്പര്യമുള്ള വ്യക്തികൾ മാർച്ച് ഇരുപതാം തീയതി രാവിലെ 10 മണിക്ക് വെള്ളയമ്പലത്തു എത്തിച്ചേരുവാൻ ഡയറക്റ്റർ ഫാ. സാബാസ് ആവശ്യപ്പെട്ടു.
മാസ്ക് നിർമ്മാണം ടി.എസ്.എസ്.എസ്. വ്യാപകമാക്കുന്നു

Trivandrum Media Commission
Related tags :
Comment here