പ്രേം ബൊനവഞ്ചർ
ഡോ. എ. പി. ജെ. അബ്ദുൽ കലാം കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ബി. ടെക്. പരീക്ഷയിൽ 99.46% വിജയം നേടി കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളേജ്. സർവകലാശാലയ്ക്ക് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ വിജയശതമാനത്തിൽ ഒന്നാമതായി മരിയൻ കോളേജ്.
NBA അംഗീകാരമുള്ള വിവിധ ഉന്നത സാങ്കേതിക കോഴ്സുകൾ നടത്തുന്ന മരിയൻ കോളേജിലെ സിവിൽ എഞ്ചിനീയറിങ്ങ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും ഉന്നതവിജയം കരസ്ഥമാക്കി.
തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിൽ കഴക്കൂട്ടം മേനംകുളത്തുള്ള മരിയൻ ഹയർ എജ്യുക്കേഷൻ ക്യാമ്പസിലാണ് മരിയൻ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിക്കുന്നത്. എഞ്ചിനീയറിംഗ് കോളേജിന് പുറമെ മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ & പ്ലാനിങ്, മരിയൻ കോളേജ് ഓഫ് ആർട്സ് & സയൻസ് എന്നിവയും ക്യാമ്പസിലുണ്ട്.
Comment here