AnnouncementsMinistry

മുതിര്‍ന്ന മതബോധന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഡിസംബർ 19ന്

തിരുവനന്തപുരം രൂപതയിൽ വർഷങ്ങളായി മതബോധന അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വരുന്ന ഡിസംബർ 19 ആം തീയതി നടക്കും. വെള്ളയമ്പലം ടി.എസ്.എസ്.എസ് ഹാളിൽ വച്ച് നടക്കുന്ന പ്രസ്തുത ചടങ്ങിൽ വച്ച് അജപാലന ശുശ്രൂഷ സമിതി മതബോധന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉണ്ണീശോയ്ക്ക് ഒരു കത്ത്, ജസ്സെയുയുടെ ട്രീ മത്സരങ്ങളുടെ സമ്മാനദാനവും നടക്കും. രാവിലെ പത്തുമണിക്ക് സൂസപാക്യം പിതാവ് പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അഞ്ചുതെങ്ങ്, പുതുക്കുറിച്ചി, കോവളം, പുല്ലുവിള, തൂത്തൂർ ഫെറോനകളിലെ അധ്യാപകരെയും, ഉച്ചയ്ക്ക് 2 30 ന് നടക്കുന്ന ചടങ്ങിൽ അഭിവന്ദ്യ ക്രിസ്തുദാസ് സഹായമെത്രാൻ കഴക്കൂട്ടം, പെട്ട, പാളയം, വലിയതുറ ഫെറോനകളിലെയും  അധ്യാപകരെ ആദരിക്കും

Trivandrum Media Commission

Comment here