കണ്ടവർ ഏറ്റവർ കണ്ടുമടങ്ങി
കണ്ണുകൾ നെഞ്ചകം വിങ്ങിനിറഞ്ഞു
ജാലക കാഴ്ചകൾ നേരിനുനേരെ
പതറിപ്പോകും മനസ്സിന് കാവൽ ഞാനോ നീയോ?
പിച്ചവെച്ച ഭൂമിതൻ ബാഹ്യനാളം പൊലിഞ്ഞു
ജീവന്റെ തുടിപ്പും ഇമ്പമാം കൂട്ടും.
വെള്ള വിരിച്ചിട്ട കിടക്കയിൽ
പൊലിഞ്ഞമർന്നൊരാ മണ്ണിന്റെ മക്കൾ
വാനവും മേഘവും വാനരുളിയ പകയോ
കാടിന്റെ ഗന്ധവും ജീവന്റെ നീരുറവയും
സംഹാര കാഹളം കാട്ടിയൊഴുകി
മാനവികത മങ്ങിയ നെഞ്ചകത്തിൽ ചാരെ
വെന്തുപൊങ്ങിയ ഓർമ്മകളും
മണ്ണിൽ കുതിർന്നൊരാ ദേഹിയും
നിറവർണ്ണങ്ങൾ ചാർത്തിയ കൂരയും കൂട്ടും
പടിയിറങ്ങിപ്പോയി മണ്ണിന്റെ മക്കൾ മണ്ണിലേക്ക്.
-Bijoy KC
Trivandrum Media Commission
Comment here