Obituary

ബ്രദർ പീറ്റർ നിക്സൺ കർത്താവിൽ നിദ്ര പ്രാപിച്ചു

മഞ്ഞുമ്മൽ കാർമലീത്ത സഭയുടെ എട്ടാം വർഷ വൈദികാർത്ഥിയും മറയൂർ പയസ് നഗർ, സെന്റ് പയസ് ടെൻത് ആശ്രമത്തിലെ റീജൻസി വിദ്യാർത്ഥിയുമായ ബ്രദർ. പീറ്റർ നിക്സൺ ഡിസിൽവ OCD ആണ് ഇന്ന് രാവിലെ (2020 ജൂണ് 27 ശനി) എട്ടുമണിക്ക് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
എറണാകുളം ജില്ല, തേവര സെൻറ് ജോസഫ് ഇടവകാംഗം ആയിരുന്നു ബ്രദർ നിക്സൺ. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ആശ്രമത്തിലെ ഒരു വൈദിക നോടൊപ്പം നടക്കാൻ ഇറങ്ങിയതാണ് ബ്രദർ. മറയൂർ കാന്തല്ലൂർ റോഡിലെ ഹെയർപിൻ വളവിൽ വെച്ച് തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്യുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും
വാഹനത്തിൽ വച്ച് മരണമടയുകയായിരുന്നു. തേവര മാളിയേക്കൽ കുടുംബാംഗം ആയിരുന്നു പരേതൻ. പിതാവ് 3 വർഷം മുൻപ് നിര്യാതനായിരുന്നു.
കോവിഡ് സമയമായതിനാൽ ടെസ്റ്റിംഗിനും തുടർന്നുള്ള പോസ്റ്റുമോർട്ടതിനുമായി അടിമാലിയിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. പരേതന്റെ വിയോഗത്തിൽ വേദനിക്കുന്ന പ്രിയ മാതാവിനും സഹോദരനും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം.

Trivandrum Media Commission

Comment here