AnnouncementsArchdioceseMinistry

ബി സി സി നവ നേതൃത്വത്തിന് ഇക്കൊല്ലം ഇടവകകളിൽ പരിശീലനം

ഇടവക ബിസിസി നേതൃത്വത്തിന് ഇപ്രാവശ്യം സ്വന്തം ഇടവകകളിലായിരിക്കും പരിശീലന പരിപാടി നടക്കുക. ഇടവകകളിൽ പരിശീലനം നൽകുവാനുള്ളവർക്ക് വേണ്ടി ജനുവരി രണ്ടാം തീയതി TOT സംഘടിപ്പിച്ചു. സാധാരണഗതിയിൽ ഫൊറോന തലത്തിൽ നടക്കേണ്ട പരിശീലനം ഇപ്രാവശ്യം ഇടവകതലത്തിൽ ആണ് നടക്കുക. 9 ഫെറോനകളിൽ നിന്നായി 162 പേരാണ് പരിശീലകരായി പങ്കെടുത്തത്. ശുശ്രൂഷ ഡയറക്ടർമാരും റിസോഴ്സ് ടീം അംഗങ്ങളും നേതൃത്വം നൽകിയ ക്ലാസുകൾ, കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഒരേസമയം 8 വേദികളിൽ വച്ചാണ് നടന്നത്. ഉച്ചയോടെ സമാപിച്ച ക്ലാസുകൾക്ക് അതിരൂപത ബി.സി.സി. കമ്മീഷനാണ് നേതൃത്വം നൽകിയത് .

Trivandrum Media Commission

Comment here