NewsParish

ബാലരാമപുരം ഇടവക തിരുനാളിന് നാളെ തുടക്കം

നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ബാലരാമപുരം വി. സെബസ്ത്യാനോസ് ഫൊറോന ഇടവക ദേവാലയത്തിലെ 2021ലെ ഇടവക തിരുനാളിന് ജനുവരി 15 വെള്ളിയാഴ്ച കൊടിയേറി 24ന് സമാപിക്കും.

ജനുവരി 15 വെള്ളിയാഴ്ച രാവിലെ ഇടവകയിലെ പരേതർക്ക് വേണ്ടി ദിവ്യബലി അർപ്പിക്കുകയും സെമിത്തേരിയിൽ പ്രാർത്ഥിക്കുകയും. തുടർന്ന് വിശുദ്ധന്റെ അമ്പുതിരുനാൾ ആഘോഷിക്കും. ദേവാലയത്തിൽ ആശീർവദിക്കുന്ന അമ്പുകൾ ഇടവകയിലെ ഭവനങ്ങളിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി പ്രാർത്ഥിച്ച ശേഷം തിരികെ ദേവാലയത്തിൽ കൊണ്ടുവരും. വൈകുന്നേരം 6 മണിക്ക് തിരുനാൾ കൊടിയേറും. പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയണൽ കോഓർഡിനേറ്റർ വെരി റവ. മോൺ. റൂഫസ് പയസ് ലീൻ മുഖ്യകാർമികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ റവ. ഫാ. എ. ആർ. ജോൺ വചനസന്ദേശം നൽകും.

തിരുനാൾ ദിനങ്ങളിൽ രാവിലെ 6 മണിക്ക് സങ്കീർത്തന പാരായണം, ദിവ്യകാരുണ്യ ആരാധന, ദിവ്യബലി. വൈകുന്നേരം 5 മണിക്ക് ജപമാല, ലിറ്റിനി, വിശുദ്ധനോടുള്ള നൊവേന, സമൂഹ ദിവ്യബലി.

സായാഹ്‌ന ദിവ്യബലിക്ക് കാർമികരാകുന്നവർ
▶️ ജനുവരി 16 ശനി
മോൺ. യൂജിൻ എച്ച്. പെരേര (സെക്രട്ടറി, ലേബർ കമ്മീഷൻ, സിബിസിഐ), റവ. ഫാ. ബോസ്‌കോ തോമസ് TOR (ഇടവക വികാരി, നേമം)
▶️ ജനുവരി 17 ഞായർ
മോൺ. ജി. ക്രിസ്തുദാസ് (വികാരി ജനറൽ, നെയ്യാറ്റിൻകര രൂപത), റവ. ഫാ. അലക്‌സ് സൈമൺ (സഹവികാരി, ഉണ്ടൻകോട്)
▶️ ജനുവരി 18 തിങ്കൾ
റവ. ഫാ. ഷാജു വില്യം (വികാരി, കുന്നുംപുറം), റവ. ഫാ. ജോയ് സാബു (ഡയറക്ടർ, അജപാലന ശുശ്രൂഷ, നെയ്യാറ്റിൻകര രൂപത)
▶️ ജനുവരി 21 വ്യാഴം
വെരി റവ. ഫാ. അനിൽകുമാർ എസ്. എം. (ഫൊറോന വികാരി, ചുള്ളിമാനൂർ), റവ. ഫാ. ക്രിസ്റ്റൽ റോസാരിയോ, (ഇടവക വികാരി, പുല്ലുവിള)
▶️ ജനുവരി 22 വെള്ളി
വെരി റവ. മോൺ. ഡി. സെൽവരാജൻ (ജുഡീഷ്യൽ വികാർ, നെയ്യാറ്റിൻകര രൂപത), റവ. ഫാ. ജസ്റ്റിൻ ഫ്രാൻസിസ്, (സഹവികാരി, കാൽവരി)

▶️ ജനുവരി 19 ചൊവ്വാഴ്ച വൈകിട്ട് റവ. ഫാ. ഷൈനിഷ് ബോസ്‌കോ (ബിഷപ്‌സ് സെക്രട്ടറി, തിരുവനന്തപുരം അതിരൂപത), റവ. ഫാ. ജൂലിയസ് സാവിയോ (പ്രീഫെക്ട്, സെന്റ് വിൻസെന്റ് മൈനർ സെമിനാരി, തിരുവനന്തപുരം) എന്നിവരുടെ കാർമികത്വത്തിൽ തമിഴ് സമൂഹദിവ്യബലി

▶️ ജനുവരി 20 വിശുദ്ധന്റെ മധ്യസ്‌ഥ തിരുനാൾ ദിനത്തിൽ നെയ്യാറ്റിൻകര രൂപതയിലെ നവവൈദികർ സമൂഹബലിയിൽ കാർമികരാകും.

▶️ ജനുവരി 23 ശനിയാഴ്ച രാവിലെ 7.30ന് ദിവ്യബലിക്ക് ഇടവകയിലെ വൈദികനായ റവ. ഫാ. ബ്രൂണോ സേവ്യർ കാർമികനാകും. വൈകുന്നേരം 7 മണിക്ക് വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷിണം, സന്ധ്യാവന്ദനം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം.

▶️ ജനുവരി 24 ഞായർ രാവിലെ 6.30നും 7.30നും ദിവ്യബലി. വൈകുന്നേരം 6 മണിക്ക് നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി. തുടർന്ന് തിരുനാൾ കൊടിയിറക്ക്.

▶️ തീർഥാടകരുടെ സൗകര്യാർത്ഥം ജനുവരി 20 ബുധൻ ഉച്ചക്ക് 12 മണിക്കും, ജനുവരി 22 വെള്ളി പകൽ 11 മണിക്കും, 23 ശനി ഉച്ചക്ക് 12 മണിക്കും ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കർശന നിയന്ത്രണങ്ങളോടെയായിരിക്കും തിരുനാൾ തിരുക്കർമ്മങ്ങൾ നടത്തുക. തിരുനാളിലേക്ക് എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

റവ. ഫാ. ജൂഡിറ്റ് പയസ് ലോറൻസ്
റവ. ഫാ. ലിജോ ഫ്രാൻസിസ്
സെന്റ് സെബാസ്റ്റ്യൻ ഫൊറോന
തീർഥാടന ദേവാലയം, ബാലരാമപുരം

Trivandrum Media Commission

Comment here