സന്യസ്ത-സമർപ്പിത ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 2ആം തിയതി വ്യത്യസ്ത പരിപാടികളോടെ തിരുവനന്തപുരം അതിരൂപത ആചരിക്കും. പാളയം ഭദ്രാസന ദേവാലയ അങ്കണത്തിൽ വച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട സന്യസ്തർക്കായി ക്ലാസും, തുടർന്ന് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും ഉണ്ടായിരിക്കും. തിരുവനന്തപുരം രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ സന്യസ്ത വിഭാഗങ്ങളുടെയും സന്യാസാശ്രമങ്ങളുടെയും പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കും.
Trivandrum Media Commission
Comment here