കൊച്ചുവേളിയുടെ ഭാവി തലമുറ ഫുട്ബാളർമാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച U-13,U-15 സെലെക്ഷൻ ട്രയൽസിൽ പങ്കെടുത്തത് നൂറോളം വിദ്യാർത്ഥികൾ.
കൊച്ചുവേളിയിൽ നിന്നുമാത്രമല്ല പൂന്തുറ, തോപ്പ്, കണ്ണാന്തുറ, ഓൾസൈന്റ്സ്, മാധവപുരം, പള്ളിത്തുറ തുടങ്ങിയ സ്ഥലങ്ങളിലേയും കുട്ടികളുടെയും മാതാപിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയയമായിരുന്നു.സെലക്ഷൻ ട്രയൽസിനു നേതൃത്വം നല്കാൻ മുൻ സന്തോഷ്ട്രോഫി താരം ശ്രീ സുരേഷ് കുമാർ, ശ്രീ മാർട്ടിൻ ജോൺ, ശ്രീ ബിജു സിറിൽ, ശ്രീ ഷാജി ബേബി എന്നിവരും സംഘവും ഉണ്ടായിരുന്നു.
അൻപതോളം പുതു താരങ്ങളെ ട്രയൽസിൽ നിന്നും തിരഞ്ഞെടുത്തു.
കഠിനാധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ ഇനിയും നമ്മുടെ നാട്ടിൽനിന്നും ഒരുപാട് നല്ല കളിക്കാർ ഉണ്ടാകുമെന്ന് ഇടവക വികാരി ഫാദർ പോൾ ജി പറഞ്ഞു. നടക്കാൻ പോകുന്ന വേനൽ കാല ക്യാമ്പിലൂടെ ഇനിയും ഒരുപാടു വിദ്യാർത്ഥികൾ വളർന്നു വരുമെന്നും പുതു തലമുറ ഫുട്ബാളർമാരെ വാർത്തെടുക്കുമെന്നും ശ്രീ മാർട്ടിൻ ജോൺ നന്ദി പ്രസംഗത്തിലൂടെ അറിയിച്ചു .
Comment here