AnnouncementsWith the Pastor

പാപ്പായോടു ചേര്‍ന്ന് പ്രാര്‍ഥിക്കാന്‍ KCBC ആഹ്വാനം

മാര്‍ച്ച് 25 ബുധനാഴ്ച ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) ലോകം മുഴുവനുമുള്ള കത്തോലിക്കാവിശ്വാസികള്‍ ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് ”സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ഥന ചൊല്ലാനും മാര്‍ച്ച് 27-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന് (റോമന്‍ സമയം വൈകീട്ട് 6.00 ) റോമന്‍ ചത്വരത്തില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ചുള്ള ആരാധനയില്‍ ഫ്രാന്‍സിസ് പാപ്പയോടെപ്പം പങ്കുചേരാനും കെസിബിസി എല്ലാവിശ്വാസികളെയും ആഹ്വാനം ചെയ്തു. മാര്‍ച്ച് 27 കെസിബിസി പ്രാര്‍ഥനാദിനമായി പ്രഖ്യപിച്ചിട്ടുണ്ട്.

സാധിക്കുന്ന എല്ലാവരും ഉപവാസത്തോടുകൂടി കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയില്‍ നിന്ന് ലോകത്തെ മുഴുവനും കാത്തുരക്ഷിക്കുന്നതിനായി പ്രാര്‍ഥിക്കണമെന്നും, പൊതുരംഗത്തും ആരോഗ്യരംഗത്തും പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പ്രാര്‍ഥനയില്‍ പ്രത്യേകം ഓര്‍ക്കണമെന്നും കെസിബിസി അഭ്യര്‍ഥിച്ചു.

Trivandrum Media Commission

Comment here