കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജൂണ്‍ ഒന്ന് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി.
അമ്ബലങ്ങളും പള്ളികളും ഗുരുദ്വാരകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ആരാധനാലയങ്ങളില്‍ 10ല്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനാനുമതിയുണ്ടാവില്ല. കൂട്ട പ്രാര്‍ഥന നടത്താനും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. തേയില, പരുത്തി വ്യവസായങ്ങള്‍ക്ക് 100 തൊഴിലാളികളുമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും മമത നല്കി. നാലാം ഘട്ട ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരികെയാണ് മമത ഇളവുകള്‍ നല്‍കിയത്.
Trivandrum Media Commission
Comment here