പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് മാർച്ച് 13 മുതൽ 16 വരെ അണക്കര മരിയൻ ധ്യാനകേന്ദ്ര ത്തിൻ്റെ നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പത്തനംതിട്ട കാതലിക് കൺവൻഷൻ മാറ്റി വച്ചതായി രൂപതാദ്ധ്യക്ഷൻ ബിഷപ് സാമുവൽ ഐറേനിയോസ് അറിയിച്ചു. കൺവൻഷൻ ദിനങ്ങൾ കൊറോണ രോഗബാധക്കെതിരായി ലോകം മുഴുവനും വേണ്ടി പ്രാർത്ഥനക്കായി മാറ്റി വയ്ക്കണമെന്ന് ബിഷപ് വിശ്വാസികളെ ആഹ്വാനം ചെയ്തു.
Trivandrum Media Commission
Comment here