എല്ലാ ഗവൺമെൻറ് എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനത്തിൽ നടത്തിപ്പുകാർക്കു അനിയന്ത്രിതമായ അധികാരമില്ല എന്ന കാര്യമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായുള്ള ബഞ്ച് ആണ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം വിദ്യാഭ്യാസ നിലവാരം ഉയർത്തുന്ന തരത്തിൽ ഗവൺമെൻറ് നിയന്ത്രണത്തിൽ വേണം നടത്താൻ എന്നകാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2008 ലെ പശ്ചിമബംഗാൾ മദ്രസ സർവീസ് കമ്മീഷൻ ആക്റ്റിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന പരാതിയിന്മേൽ തീർപ്പ് കൽപ്പിച്ചു കൊണ്ടാണ് അതീവ പ്രാധാന്യമുള്ള ഈ വിധി സുപ്രീംകോടതി നടത്തിയിരിക്കുന്നത്.
വിധി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈനംദിന നടത്തിപ്പിന്മേൽ ഗവൺമെന്റിന് അധികാരം നൽകുന്നില്ല എന്ന കാര്യം പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും നിയമനകാര്യത്തിൽ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.
ന്യൂനപക്ഷ ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലെ നിയമനം സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നത് ആർട്ടിക്കിൾ 30 ന്റെ ലംഘനംമല്ല: സുപ്രീംകോടതി

Trivandrum Media Commission
Comment here