AnnouncementsArchdiocese

നഴ്സ്‌മാർക്കായി ജൂബിലി ആശുപത്രിയിലുള്ളവർ എഴുന്നേറ്റു നിന്നു കയ്യടിച്ചപ്പോൾ

 175 നഴ്‌സുമാർ സേവനം ചെയ്യുന്ന ജൂബിലി ആശുപത്രിയിൽ നാഴ്സ്‌മാരുടെ പ്രതിനിധികളെ ലോക നഴ്‌സിംഗ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു. ജൂബിലി ആശുപത്രി ഡയറക്റ്റർ ഫാ. ക്ളീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഴ്‌സിംഗ്  സുപ്രണ്ടായ സി. ഗോൾഡിൻ, ഡോ. ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.

യാതൊരുവിധ മടിയും, പേടിയും കൂടാതെ വരുന്ന രോഗികളെയെല്ലാം പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ തന്നെ ഇപ്പോഴും തുടർച്ചയായി ശുശ്രൂഷിക്കുന്ന നഴ്സുമാരുടെ സേവനം മറ്റുള്ള എല്ലാ മനുഷ്യർക്കും ജോലിക്കാർക്കും മാതൃകയാണെന്ന് ഡോ. ബിന്ദു അഭിപ്രായപ്പെട്ടു. ഫാ. ക്ളീറ്റസ് നഴ്‌സുമാരെ അനുമോദിച്ചു.  ജൂബിലി ആശുപത്രിയിലെ 15 ഓളം നഴ്സുമാരെ ഡോക്ടർ ബിന്ദു പൊന്നാട അണിയിച്ച് ആദരിക്കുകയും മധുരം നൽകുകയും ചെയ്തു.
നേരത്തെ രാവിലെ 10.00 മണിയ്ക്ക് ആശുപത്രിയിലെ മുഴുവൻ ആളുകളും നഴ്‌സുമാരോടുള്ള ആദരസൂചകമായി എഴുന്നേറ്റു നിന്ന് കയ്യടിച്ചിരുന്നു.

Trivandrum Media Commission

Comment here