AnnouncementsWith the Pastor

തൈല പരികര്‍മ്മ പൂജ നാളെ വൈകിട്ട്: തത്സമയം രൂപതാ യൂട്യൂബ്, ഫെയ്സ്ബുക്ക് ചാനലുകളില്‍

തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ വിശുദ്ധവാരസമയത്ത് ലോക്ഡൗണ് കാരണം മാറ്റിവെച്ച തൈല പരികർമ്മ പൂജയും വൈദികരുടെ വൃതനവീകരണവും ശനിയാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടക്കും. അഭിവന്ദ്യ മെത്രാപ്പോലീത്ത നേതൃത്വം നൽകുന്ന ചടങ്ങുകൾ ഗവൺമെൻറ് നിർദ്ദേശപ്രകാരം 100 പേരിൽ താഴെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് മാർഗ നിർദേശങ്ങൾക്കനുസരിച്ചു നടത്തും. സാധാരണ അതിരൂപതയിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന ഈ ദിവ്യബലിയിൽ ഓരോ ഫെറോനയിൽ നിന്നും ഒമ്പത് വൈദികർ മാത്രമാണ് ഇപ്രാവശ്യം പങ്കെടുക്കുക. അതും ചടങ്ങുകൾ അതിരൂപത അത് മീഡിയ കമ്മീഷൻ യുട്യൂബ് ഫേസ്ബുക്ക് ചാനലുകളിൽ തൽസമയം ലഭ്യമാകും

Trivandrum Media Commission
  •  
  •  

Comment here