തിരുവനന്തപുരത്തെ തീരദേശത്ത് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടെ ഉണ്ടായ ടൂറിസം മേഖലയിലെ വളർച്ച അഭൂതപൂർവ്വം ആണ്. അതിനുമുമ്പ് കോവളം എന്ന ഏക പ്രദേശത്തെ ചുറ്റിപ്പറ്റി മാത്രം വളർന്നിരുന്ന തീരദേശടൂറിസം ഇന്ന് പൂവാർ, അടിമലത്തുറ, സെന്റ് ആൻഡ്രൂസ്, മുതലപ്പൊഴി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വരെ കടന്നിരിക്കുന്നു.
ചെറു ഗ്രാമങ്ങളിലേക്ക് വരെ കടന്നുള്ള ഇത്തരം ടൂറിസം പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെയും അവരുടെ തൊഴിലിടങ്ങളെയും, ജീവിതത്തെയും, ഭൂമി വിലയേയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചു ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇവിടുത്തെ അഭൂതപൂർവ്വമായ ടൂറിസം വളർച്ചയ്ക്കുള്ള ഒരു കാരണം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധനയാണ്. ഈ മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടത്തിന്റെ പങ്കുപറ്റുവാൻ മുതൽ മുടക്കുന്ന വൻകിട, ഇടത്തരം മുതലാളിമാരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്.
പണ്ട് താമസ സൗകര്യം നൽകുന്ന വിനോദസഞ്ചാര ഹോട്ടലുകൾ മാത്രമായിരുന്നുവെങ്കിൽ ഇന്ന് അത് വിവിധതരം റൈഡുകളും, അഡ്വഞ്ചർ സ്പോർട്സം, ഔട്ട്ഡോർ പാർട്ടി സ്പേസും, കൺവെൻഷൻ ഹാളും, സ്വിമ്മിംഗ് പൂളും, ഒക്കെ ഉൾപ്പെടുന്ന വലിയ റിസോർട്ട് സമുച്ചയങ്ങൾക്ക് വഴിമാറി കൊടുത്തിരിക്കുന്നു. ഇത്തരമൊരു കാലഘട്ടത്തിലാണ് കേരളത്തിലെ തീരപ്രദേശത്ത് പ്രത്യേകിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തെക്കൻ കേരളത്തിലെ ടൂറിസത്തിന്റെ വളർച്ച എങ്ങനെ മത്സ്യത്തൊഴിലാളികൾക്കു ഭീഷണിയുയർത്തുന്നു എന്നു ചിന്തിക്കേണ്ടത്.
ഒരുവശത്ത് തീരദേശ പരിപാലന നിയമത്തിലെ പേരിൽ അതിശക്തമായി നിയമം നടപ്പിലാക്കാൻ ഒരുങ്ങിനിൽക്കുന്ന ഭരണാധികാരികളും കോടതിയും ആണെങ്കിൽ മറുവശത്ത് ഏതുവിധേനയും തങ്ങൾ നടത്തിയ മുതൽമുടക്കിൽ നിന്നും ലാഭം കൊയ്യുവാൻ, തങ്ങളുടെ കയ്യിലുള്ള വിനോദസഞ്ചാര സാധ്യതകളെ വർധിപ്പിക്കുവാൻ ഏതു വിധേയനയും ശ്രമിക്കുന്ന മുതലാളിമാർ. അതു കൊണ്ടുതന്നെ ഇവർക്കിടയിലെ ബാക്കിയുള്ള തുണ്ടു ഭൂമിയെ മത്സ്യത്തൊഴിലാളി പ്രതീക്ഷയോടെ കാണുന്നത്.
തീരദേശ ടൂറിസവും മൽസ്യ ഗ്രാമങ്ങളും

Trivandrum Media Commission
Related tags :
Comment here