തിരുവനന്തപുരം : കൊറോണ വൈറസിനെ തുരത്തുവാൻ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനയ്ക്കും കടലിൻറെ മക്കളുടെ ആദരവ്. 2020 മെയ് 8 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് വേളി സാന്തോം ബീച്ചിലെ (വേളി പള്ളിക്ക് സമീപം) തീരക്കടലിൽ മത്സ്യബന്ധന വള്ളങ്ങൾ അണിനിരത്തി, ആദരസൂചകമായി മത്സ്യതൊഴിലാളികൾ കടലിലും സ്ത്രീകൾ കരയിലും ബലൂൺ പറത്തുന്നു. കോവിഡ് 19 നെ ചെറുക്കുവാൻ ആരോഗ്യ പ്രവർത്തകരും പോലീസ് സേനയും ശുചീകരണ തൊഴിലാളികളും നടത്തിവരുന്ന സേവനങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും പ്രവാസികൾ നാട്ടിലേക്കുവരുന്ന ഈ പശ്ചാത്തലത്തിൽ എല്ലാപേരുടെയും ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ കേരളത്തിന് ഒരു മുതൽക്കൂട്ടായി മാറുമെന്ന് മത്സ്യതൊഴിലാളികൾ അഭിപ്രായപ്പെട്ടു.
തീരക്കടലിലും കരയിലും ബലൂൺ പറത്തുന്നു

Trivandrum Media Commission
Related tags :
Comment here