Theera DeshamTrivandrum

തിരുവനന്തപുരം തീരദേശ സോണുകളിൽ കളക്ടര്‍ സന്ദര്‍ശനം നടത്തി

തിരുവനന്തപുരം പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള രണ്ടാം തീരദേശ സോണിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ സന്ദര്‍ശനം നടത്തി.

കണ്‍ട്രോള്‍ റൂമിലെത്തിയ കളക്ടര്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുമായും മേഖലയില്‍ നിയോഗിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു.

മേഖലയില്‍ കോവിഡ് പ്രതിരോധിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ ക്രമീകരണങ്ങള്‍, ഇതുവരെയുള്ള പ്രവര്‍ത്തനം എന്നിവ വിലയിരുത്തിയ ശേഷം വലിയതുറ തീരദേശപ്രദേശത്തെത്തി മത്സ്യവില്‍പ്പനക്കാരുമായും വ്യാപാരികളുമായും കളക്ടര്‍ സംസാരിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു.

Trivandrum Media Commission

Comment here