AnnouncementsObituary

ജോൺസൺ മുത്തപ്പൻ അച്ഛൻ കർത്താവിൽ നിദ്രപ്രാപിച്ചു

പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍ സഹവികാരി ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പന്‍ (31), ഇന്നു (25.01.2020) രാവിലെ നിര്യാതനായി. മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനും മറ്റു നടപടി ക്രമങ്ങള്‍ക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. 18.06.2020-ല്‍ മാതൃ ഇടവകയായ പരുത്തിയൂര്‍ സെന്‍റ് മേരി മഗ്ദലേനാ ദേവാലയത്തില്‍ വച്ച് സ്വന്തം സഹോദരന്‍ ഫാ. ജോയി മുത്തപ്പനോടൊപ്പം വൈദികപട്ടം സ്വീകരിച്ചു. കത്തീഡ്രല്‍ ദേവാലയത്തില്‍ സഹവികാരിയായിട്ടാണ് ആദ്യ നിയമനം. പൊഴിയൂര്‍ പഴവഞ്ചാല ഹൗസില്‍ മുത്തപ്പന്‍ – മെറ്റില്‍ഡാ ദമ്പതികളുടെ എട്ടുമക്കളില്‍ ഏഴാമനായിരുന്നു പരേതനായ ഫാദര്‍ ജോണ്‍സണ്‍.

Trivandrum Media Commission

Comment here