ഹെറിറ്റേജ്- മീഡിയ-കേ. സി. എസ്. എൽ. കമ്മീഷനുകൾ സംയുക്തമായി കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനവിതരണം നടന്നു. ഹെറിറ്റേജ് കമ്മീഷൻ സംഘടിപ്പിച്ച ചരിത്ര ക്വിസ്സിൻറെയും, കെ.സി.എസ്. എല്‍. സംഘടിപ്പിച്ച ക്രെദോ ക്വിസ്സിൻറെയും, വിശുദ്ധരെ പരിചയപ്പെടുത്തൽ മത്സരത്തിൻ്റെയും മീഡിയ കമ്മീഷൻ സംഘടിപ്പിച്ച ഓൺലൈൻ കരോൾഗാന മത്സരത്തിൻ്റെയും സമ്മാന വിതരണമാണ് വെള്ളയമ്പലം ആനിമേഷന്‍ സെൻ്ററില്‍ വച്ച് നടന്നത്. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിൻറെ കൈകളിൽനിന്നും വിജയികൾ സമ്മാനം സ്വീകരിച്ചു. ആർ.സി. സ്കൂൾ മാനേജർ ഫാദർ ഡൈസൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഫാ. സിൽവസ്റ്റർ കുരിശ്, ഫാ. ജേക്കബ് സ്റെല്ലസ്, ഫാ. ദീപക് ആൻ്റോ എന്നിവർ സംസാരിച്ചു.
ചരിത്രക്വിസ്സുകളുടെയും കരോൾഗാന മത്സരത്തിൻ്റെയും സമ്മാനവിതരണം

Trivandrum Media Commission
Comment here