ഹെറിറ്റേജി കമ്മീഷനും മീഡിയാകമ്മീഷനും കെ.സി.എസ്. എല്‍. ഉം ചേര്‍ന്ന് സംഘടിപ്പിച്ച വിവധ മത്സരങ്ങളുടെ സമ്മാനങ്ങള്‍ വെള്ളയമ്പലം ആനിമേഷന്‍ സെൻ്ററില്‍ വച്ച് നടക്കും. വരുന്ന ജനുവരി 29-ാം തിയ്യതി വൈകുന്നേരം 3.30 ന് അഭിവന്ദ്യ ക്രിസ്തുദാസ് മെത്രാനില്‍ നിന്നും വിജയികള്‍ സമ്മാനങ്ങള്‍ സ്വീകരിക്കും.
ഹെറിറ്റേജ് കമ്മീഷന് സംഘടിപ്പിച്ച ചരിത്ര ക്വിസ്സിന്റെയും, കെ. സി. എസ്. എല്‍ സംഘടിപ്പിച്ച ക്രേദോ ക്വിസ്സ് മത്സരത്തിന്റെയും വിശുദ്ധരെ പരിചയപ്പെടുത്തല്‍ മത്സരത്തിന്റെയും സ്വര്‍ഗ്ഗീയം കരോള്‍ ഗാന മത്സരത്തിന്റെയും സമ്മാനങ്ങളാണ് വിതരണം ചെയ്യുക. അന്നേദിവസം മത്സരങ്ങളുടെ വിജയികള്‍ സമ്മാനങ്ങള്‍ കരസ്ധമാക്കാനെത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.
ചരിത്ര- കാരോള്‍-വീഡിയോ മത്സരങ്ങളുടെ സമ്മാനങ്ങള്‍ 29-ാം തിയ്യതി വിതരണം ചെയ്യും

Trivandrum Media Commission
Related tags :
Comment here