Vizhinjam Port

ഗ്രീൻ ട്രിബ്യൂണലും സുപ്രീം കോടതിയും വിഴിഞ്ഞം പദ്ധതിയും Dr. സുജന്‍ അമൃതം എഴുതുന്നു

VISL (Vizhinjam International Seaport Limited) നിയമിച്ച ഏഷ്യൻ കണ്‌സള്ട്ടന്റ്‌സ് തയ്യാറാക്കിയ വിഴിഞ്ഞം പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് കേന്ദ്രം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചപ്പോൾ, ആ റിപ്പോർട്ടിൽ (EIA അന്തിമ report-ൽ) നേരത്തെ ഉണ്ടായിരുന്ന (അതായത്, ആ റിപ്പോർട്ട് പബ്ലിക് hearing ന് വച്ചപ്പോൾ ഉണ്ടായിരുന്ന) അദ്ധ്യായം 4.3.7 (അതായത്, തീരശോഷണം, തീര മാറ്റം എന്നിവയെ പ്രതിപാദിക്കുന്ന ഭാഗം) എടുത്ത് കളഞ്ഞിരുന്നു. അങ്ങനെ തെറ്റിദ്ധരിപ്പിച്ചു.

എന്താണ് 4.3.7 ഇൽ പറഞ്ഞിരിന്നതും എന്നാൽ, അത് അന്തിമ റിപ്പോർട്ടിൽ വരാതെ പോയതും?

 

  1. മൺസൂൺ സീസണിലെ മണ്ണ് കരയിൽ നിന്നും കൊണ്ടു പോകുന്ന പ്രക്രീയ (sediment transportation), മൺസൂൺ അല്ലാത്ത സീസണിൽ മണ്ണ് കരയിൽ തിരികെ കൊണ്ടു വരുന്ന പ്രക്രീയ( deposition) എന്നിവ പ്രകൃതി ദത്തമാണ് (natural cycle). മനുഷ്യ ഇടപെടൽ (നിർമ്മാണം പ്രവർത്തനങ്ങൾ) കാരണം ഈ പ്രകൃതി ദദ്ധ പ്രക്രീയക്ക് താളം തെറ്റുമെന്നും (disturbed), അതിലൂടെ ഉണ്ടാകുന്ന ക്രമം തെറ്റിയുള്ള മണ്ണ് എടുക്കലും തിരിച്ചിടലും ഒരിക്കലും തിരിച്ചു കൊണ്ടു വരാൻ കഴിയാത്ത (irreversible) തീര മാറ്റ സ്വഭാവത്തിലേക്ക് (shoreline behavior) നയിക്കുമെന്നും ഒന്നാമത്തെ paragraph ൽ പറയുന്നു.
  1. കേരളത്തിലെ വിവിധ ജില്ലകളിലെ തീര മാറ്റം (shoreline change) സംബന്ധിച്ച് 2010 ൽ NCSM (National Centre for Sustainable Coastal Management) നടത്തിയ പഠനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ തീരശോഷണം (comparatively high erosion) ആണെന്ന് ആറാമത്തെ paragraph ൽ പറയുന്നു. (ഇത്, വിഴിഞ്ഞം പദ്ധതിയെ കാലാന്തരത്തിൽl കുറച്ചൊന്നുമല്ല ബാധിക്കാൻ പോകുന്നത് എന്ന് പറയേണ്ടതില്ലല്ലോ).
  1. വിഴിഞ്ഞം പദ്ധതി പ്രദേശത്തു നിന്നും (Project site) 9 കിലോമീറ്റർ വടക്ക് ഭാഗത്തുള്ള പൂന്തുറയിൽ 1970ൽ കടൽഭിത്തി നിർമാണം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നും, 1976 ൽ അനിയന്ത്രിതമായ തീരശോഷണം (severe erosion) ഉണ്ടായതുകാരണം തീരവും വീടുകളും ഇല്ലാതായതായും ഈ റിപ്പോർട്ടിൽ പറയുന്നു (ഇതും അന്തിമ റിപ്പോർട്ടിൽ വെളിച്ചം കണ്ടില്ല).
  1. 1973-2011 കാലയളവിൽ വിഴിഞ്ഞം പദ്ധതി പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് 50-200 മീറ്റർ വരെ തീരശോഷണവും, തെക്ക് ഭാഗത്ത് 100-200 മീറ്റർ വരെ തീരം വയ്ക്കലും (acreation) ഉണ്ടായിട്ടുള്ളതായി പറയുന്നുണ്ട്. ഈ വസ്തുത ഉണ്ടായത് 1969 ഇലെ വിഴിഞ്ഞം ഹാർബർ നിർമ്മിച്ചതിനു ശേഷം, 1973 മുതലാണ് എന്നിരിക്കെ, യാതൊരു കാരണവും നിരത്താതെ, വടക്ക് ഭാഗത്തെ തീരശോഷണം പ്രകൃതിദത്ത കാരണങ്ങളാലും തെക്ക് ഭാഗത്തെ തീരം വയ്ക്കൽ due to the blockage of Littoral transport by rocky headland, എന്നും പറയുന്നു. എന്തുകൊണ്ട്, ഇവർ ഈ കാര്യം ഉൾപ്പെടുത്താതെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു? ഈ വൈരുധ്യങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്നുള്ളതുകൊണ്ടും അനിയത്രിത തീരശോഷണം (high erosion) നടക്കുന്ന സ്ഥലം (zone) ആയത് കാരണം പരിസ്ഥിതി അനുമതി കിട്ടില്ല എന്നുള്ളതുകൊണ്ടുമാകാം ഈ അദ്ധ്യായം അന്തിമ EIA റിപ്പോർട്ടിൽ നിന്നും പൂർണമായും ഒഴിവാക്കിയത് എന്ന് സംശയിക്കാം

 

 

5.b. ഗ്രീൻ ട്രിബുണലും സുപ്രീം കോടതിയും വിഴിഞ്ഞം പദ്ധതിയും ചുരുക്കത്തിൽ പറയാൻ ശ്രമിക്കുകയാണ്. VISL (vizhinjam International Seaport Limited) ആദ്യം നിയമിച്ച Asian (ഏഷ്യൻ) consultants സമർപ്പിച്ച പഠന റിപ്പോർട്ടിൽ, വിഴിഞ്ഞം പദ്ധതി നടപ്പിലായാൽ തീരശോഷണം സംഭവിക്കും എന്ന് ഉണ്ടായിരുന്നു. ഇതാകട്ടെ, വ്യക്തമായി വിഴിഞ്ഞം പദ്ധതിയുടെ ദോഷം വെളിവാക്കുന്നതായിരുന്നു. ജനങ്ങൾ റിപ്പോർട്ടിൻമ്മേൽ പ്രതികരിക്കാൻ ഈ റിപ്പോര്ട്ട് പൊതു അഭിപ്രായത്തിനു (public hearing) വച്ചപ്പോൾ, ഇത് ചൂണ്ടിക്കാണിക്കപ്പെട്ടു. റിപ്പോർട്ട് പ്രതികൂലമാണ് എന്ന് മനസിലായപ്പോൾ, VISL ചെയ്തത്, ഗവണ്മെന്റന്റെ ഏജൻസി ആയ Incois നെ കൊണ്ട് മറ്റൊരു പഠനം നടത്തി. അവിടെ കുറിക്കപ്പെട്ടത്, തീരശോഷണം ഉണ്ടാവുമെങ്കിലും, അത് വിഴിഞ്ഞം പദ്ധതി കാരണമായിരിക്കില്ല എന്ന്. VISL ഏഷ്യൻ consultants ന്റെയും Incois ന്റെയും റിപ്പോർട്ടുകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചു. പക്ഷെ, ഏഷ്യൻ consultants ന്റെ റിപ്പോർട്ട് പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചപ്പോൾ, അതേ റിപ്പോർട്ട് പബ്ലിക് hearing നു സമർപ്പിച്ചപ്പോൾ ഉണ്ടായിരുന്ന 4.3.7 എന്ന അദ്ധ്യായം എടുത്ത് കളഞ്ഞിരുന്നു. ആ അദ്ധ്യായത്തിൽ പറഞ്ഞിരുന്നത്, വിഴിഞ്ഞം പദ്ധതി കാരണം ദോഷകരമായ തീരശോഷണം ഉണ്ടാകും എന്നാണ്. പക്ഷെ, ആ അദ്ധ്യായം എടുത്തു കളഞ്ഞിട്ടാണ് പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചത്.

ഇതെങ്ങനെ ന്യായീകരിക്കാനാകും? കൂടാതെ, Incois തയ്യാറാക്കിയ റിപ്പോർട്ടും ഇതിനൊടൊപ്പം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. എന്നാൽ, ആ റിപ്പോർട്ട് ജനങ്ങളുടെ അഭിപ്രായം തേടാൻ കൊടുക്കാതെയാണ് VISL പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചതു. ഇതെങ്ങനെ ന്യായീകരിക്കാനാകും? പരിസ്ഥിതി മന്ത്രാലയത്തിന്റെ വിധിയിൽ പറഞ്ഞിരിക്കുന്നത്, ജനതാല്പര്യം കാരണം, അനുമതി കൊടുക്കുന്നു എന്നാണ്. (ഈ കാര്യം ഗൗരവമായി എടുക്കേണ്ടതല്ലേ? ചിലരുടെ സംശയാസ്പദമായ താല്പര്യം, സ്വാധീനം ഉണ്ടായിരുന്നു എന്നല്ലേ ഇതിലൂടെ മനസിലാക്കേണ്ടത്?).

ഇനി, ഗ്രീൻ ട്രിബുണലിൽ സംഭവിച്ചത് എന്ത്? മേല്പറഞ്ഞ കാര്യങ്ങളാണ് ഡൽഹി ഗ്രീൻ ട്രിബുണലിനു മുമ്പിൽ ചിലർ ഉന്നയിച്ചത്. വാദം കേട്ട ഗ്രീൻ ട്രിബുണൽ -VISL-ന്റെ വിചിത്ര നടപടി – ഏജൻസിയെ മാറ്റിയതും, ഗവണ്മെന്റിന്റെ ഏജൻസി അന്വേഷിച്ചതും, പബ്ലിക് hearing നു വച്ച ഏഷ്യൻ consultants ന്റെ റിപ്പോര്ട്ട് മുഖവിലക്കെടുക്കാത്തതും, incois ന്റെ റിപ്പോർട്ട് പബ്ലിക് hearing നു വക്കാത്തതും മറ്റും സംശയാസ്പദമായി വിലയിരുത്തി (VSL Incois റിപ്പോർട്ടിനെ ന്യായീകരിച്ചു പറഞ്ഞത്, ഗവണ്മെന്റ് ഏജൻസി ആണ് വിശ്വാസിക്കാവുന്നത് എന്നാണ്. ഒരു സ്വാതന്ത്ര ഏജൻസി ആണോ ഗവണ്മെന്റ് ഏജൻസി ആണോ കൂടുതൽ വിശ്വസിക്കാവുന്നത്, എന്ന് ഇത് വായിക്കുന്ന ജനം വിധിക്കട്ടേ). -അതിലെ ഒരു ജഡ്ജി വിരമിക്കുന്നതിന്റെ തലേദിവസം വിധി പറയാനായി വിഴിഞ്ഞം ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടായിരുന്നു. എന്നാൽ, വിഴിഞ്ഞം ഒഴിച്ച് മറ്റുള്ള എല്ലാ കേസുകളും തീർപ്പാക്കി.

വിഴിഞ്ഞം കേസ് അപ്രതീക്ഷിതമായി മാറ്റിവക്കുകയായിരുന്നു (എന്തുകൊണ്ടായിരിക്കാം, എന്ന് ജനം അന്വേഷിക്കട്ടെ;). തുടർന്ന്, അദ്ദേഹം വിരമിച്ചതിനു ശേഷം, നടന്ന വിധിയിൽ, വിഴിഞ്ഞം പദ്ധതിക്ക് അനുമതി കൊടുക്കുകയായിരുന്നു. ഇതോടൊപ്പം പറഞ്ഞത്, പദ്ധതിയുടെ നിർമാണത്തിൽ വരുന്ന പരിസ്ഥിതി ആഖാതങ്ങൾ, NGT നിശ്ചയിക്കുന്ന ഒരു expert കമ്മിറ്റിക്കു പരാതികളായി സമർപ്പിക്കാവുന്നതും, അവ വിലയിരുത്തി ഗ്രീൻ ട്രിബുണലിനെ ഈ expert കമ്മിറ്റി അറിയിക്കുന്ന മുറക്ക്, ഇത് ഗ്രീൻ ട്രിബുണൽ പുനർവിചിന്താനാം ചെയ്യുന്നതും എന്നും ആണ്. -എന്നാൽ, അപേക്ഷകൾ expert കമ്മിറ്റിക്കു പോകുന്നുണ്ടെങ്കിലും കാര്യങ്ങൾ തഥൈവ തന്നെ. ഗ്രീൻ ട്രിബുണലിന്റെ വിധികൾ പൊതുവെ അംഗീകരിച്ചു കാണുന്ന സുപ്രീം കോടതിയിൽ, പ്രസ്തുത വിധിയെ ചോദ്യം ചെയ്തിട്ടും കാര്യമില്ല എന്ന അഭിപ്രായം കിട്ടിയതിന്റെ വെളിച്ചത്തിൽ, സുപ്രീം കോടതിയെ ആരും സമീപിച്ചിട്ടില്ല. -സുപ്രീം കോടതിയെ സമീപിച്ചുകൂടെ എന്ന് നയാമികമായി ചോദിക്കുന്നവർ സ്വയം ചോദിക്കുക, അങ്ങനെ സമീപിച്ചാൽ സുപ്രീം കോടതിയിൽ നിന്നും സ്വാഭാവികമായും ലഭിക്കാവുന്ന ഉത്തരം എന്തായിരിക്കും എന്ന്, പ്രത്യേകിച്ചും ഒരു expert കമ്മിറ്റിയെ വച്ച് നിരീക്ഷിക്കാം എന്ന് ഗ്രീൻ ട്രിബുണൽ പറഞ്ഞത് കൊണ്ട്. കൂടാതെ, പരിസ്ഥിതി മന്ത്രാലയം ജന സമ്മർദ്ദം കാരണം അനുമതി കൊടുക്കുന്നു എന്നും തങ്ങളുടെ വിധിയിൽ പറഞ്ഞിട്ടുമുണ്ട്. ഇതും ഗ്രീൻ ട്രിബുണൽ ശ്രദ്ധിച്ചതിനു ശേഷമാണ് തങ്ങളുടെ വിധി പുറപ്പെടുച്ചിരിക്കുന്നത് എന്നും ശ്രദ്ധിക്കാതെ പോകരുത്.

കൂടാതെ അവർ (സുപ്രീം കോടതിയെ സമീപിച്ചുകൂടെ എന്ന് നയാമികമായി ചോദിക്കുന്നവർ) VISL എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്തു എന്ന് തിരിച്ചും ചോദിക്കാനും ബാധ്യസ്ഥരാണ്. അല്ലെങ്കിൽ കണ്ണടച്ചു ഇരുട്ടാക്കുന്നതായിരിക്കും ഇക്കൂട്ടർ ചെയ്യുക എന്നും സംശയിക്കുന്നതിൽ തെറ്റ് പറയാനാവില്ല. കാരണം, വികസനത്തെ കുറിച്ച് വികലമായ കാഴ്പ്പാട് വച്ചു പുലർത്തുന്ന രാഷ്ട്രീയ പാർട്ടിക്കാർ (ഒരു പക്ഷെ, രാഷ്ട്രീയ പാർട്ടികളായിരിക്കില്ല) അവരുടെ ഇഛാശക്തി ഏതുവിതേനയും (കുതന്ത്രങ്ങളുപയോഗിച്ചും) നടപ്പിലാക്കാൻ ശ്രമിക്കും, അവരെ ചോട്ടാ രാഷ്ട്രീയ പാർട്ടിക്കാർ അന്ധമായി പിന്താങ്ങുകയും ചെയ്യും (ചരിത്രത്തിൽ ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ പാർട്ടിയും പ്രവർത്തകരും ഉദാഹരണം). അതുകൊണ്ട്, ഗ്രീൻ ട്രിബുണൽ പോലെയുള്ള ഇടനില കോടതികൾ മറികടന്ന് സുപ്രീം കോടതിയെ സമീപിക്കേണ്ട കാര്യം ആണെങ്കിൽ, അക്കാര്യത്തിൽ പാർട്ടികളുടെ/ജന പിന്തുണ നിർണ്ണായകമാണ് (മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും അതിനെ തുടർന്ന് വന്ന കോലാഹലങ്ങളും ഉദാഹരണം). (വിഴിഞ്ഞം കാര്യത്തിൽ ഏഷ്യൻ കോൺസുലേറ്റാന്റ്‌സ് ന്റെ റിപ്പോർട്ട് VISL തള്ളിക്കളഞ്ഞത് ജനങ്ങളിൽ ഒരു പ്രതികരണവും ഉണ്ടാക്കിയില്ല എന്നുള്ളതും പ്രത്യേകം ഇവിടെ പരാമർശം)

Trivandrum Media Commission

Comment here