AnnouncementsArchdiocese

ക്രിസ്മസിന് കരുണാസ്പര്ശവുമായി അതിരൂപത കുടുംബശുശ്രൂഷ

✍️ പ്രേം ബൊനവഞ്ചർ

കോവിഡിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് കാലം കരുണയുടെ സ്പര്ശത്തോടെ ആഘോഷിക്കാൻ ഒരുങ്ങി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കുടുംബപ്രേഷിതത്വ ശുശ്രൂഷ. അതിരൂപതയിലെ കിടപ്പുരോഗികളെയും, അവർ വസിക്കുന്ന കുടുംബങ്ങളെയും സന്ദർശിച്ചു പ്രാർഥിക്കുകയും, കൗൺസലിംഗ് സേവനം നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.

സന്ദർശനത്തോടൊപ്പം 1000 രൂപ വിലവരുന്ന ക്രിസ്തുമസ് സമ്മാനം രോഗികൾക്ക് നൽകുന്നതായിരിക്കും. (ഫ്ലാസ്ക്, ബെഡ്ഷീറ്റ്, ടവൽ, കേക്ക്, സോപ്പ്, ജപമാല, ഉത്തരീയം എന്നിവ അടങ്ങിയതാണ് ക്രിസ്തുമസ് സമ്മാനം). ഏകദേശം 10 ലക്ഷംരൂപ ചിലവ് വരുന്ന ഈ സത്കര്മത്തില് സാമ്പത്തിക സഹായം നല്കാൻ താല്പര്യമുള്ള സുമനസുകളെ കണ്ടെത്തുവാനുള്ള പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുവാൻ ഫൊറോന കുടുംബാശുശ്രൂഷ കോഓർഡിനേറ്റർമാരോട് അഭ്യർഥിച്ചു.

അതിരൂപതയുടെ മാതൃകയിൽ ഓരോ ഇടവകയും തങ്ങൾക്കു കഴിയുംവിധം രോഗികളെ സന്ദർശിച്ചു സാന്ത്വനവും സമ്മാനവും നല്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

കരുണയുടെ ഈ അജപാലന കർമത്തിൽ നിങ്ങൾക്കും പങ്കാളിയാകാം
Account Name: No One Left Alone
Account No : 0503053000009564
IFSC Code : SIBL0000503
Bank : South Indian Bank, Sasthamangalam

Trivandrum Media Commission

Comment here