1995-മുതല്‍ വത്തിക്കാന്‍ റേഡിയോയില്‍ സ്പാനിഷ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ക്രിസ്ത്യന്‍ മുറെ. 2018 – ഏപ്രില്‍ മാസംമുതല്‍ ആസന്നമാകുന്ന ആമസോണിയന്‍ സിനഡിനായി അതിന്റെ ജനറല്‍ സെക്രട്ടേറിയേറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കവെയാണ് പാപ്പായുടെ നിയമനം ഉണ്ടായത്. ബ്രസീലിലെ റിയോ യൂണിവേഴ്സിറ്റിയില്‍നിന്നും ബിസിനസ് അഡ്മിന്സ്ട്രേഷന്, മാര്‍ക്കെറ്റിങ് വിഷയങ്ങളില്‍ ഉന്നതബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
കുടുംബിനിയും രണ്ടു മക്കളുടെ അമ്മയുമായ ക്രിസത്യന്‍ മുറെ ബ്രസീലിലെ റിയോ ദി ജെന്നായോ സ്വദേശിനിയാണ്. പോര്‍ച്ചുഗീസ് മാതൃഭാഷയാക്കിയ ശ്രീമതി മുറെ ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ഫ്രെഞ്ച് എന്നീ ഭാഷകളും കൈകാര്യംചെയ്യും.
ക്രിസ്ത്യന്‍ മുറേ വത്തിക്കാന്റെ പ്രസ്സ് ഓഫിസ് അസിസ്റ്റന്റ് ഡയറക്ടര്‍

പാപ്പാ ഫ്രാന്‍സിസ് നടത്തിയ നിയമനം ജൂലൈ 25-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.
Trivandrum Media Commission
Comment here