ഷാർജ: സെന്റ് മൈക്കിൾസ് ദേവാലയത്തിലെ സ്പിരിച്വൽ ഡയറക്ടർ ഫാ. യൂസഫ് സമി യൂസഫ് കോവിഡ് ബാധയെ തുടർന്ന് നിര്യാതനായി. 63 വയസായിരുന്നു. ലബനീസ് സ്വദേശിയായ അദ്ദേഹം കപ്പൂച്ചിൻ സഭാംഗമാണ്.
ഇന്നലെ രാത്രി ഏഴു മണിക്ക് ബിഷപ്പ് പോൾ ഹിൻഡറാണ് ഇദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്
യുഎഇയിൽ കോവിൽ ബാധയെത്തുടർന്ന് മരണമടഞ്ഞ ആദ്യ കത്തോലിക്കാ വൈദികൻ ആണ് ഫാ. യൂസഫ്. ഇരുപതു വർഷമായി ഗൾഫിലെ വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്തുവരികയായിരുന്നു. 2013 ൽ ഇദ്ദേഹത്തിന്റെ പൗരോഹിത്യത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികമായിരുന്നു
Trivandrum Media Commission
Comment here