കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളികളുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുൻകരുതലുകളെ കുറിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്താ സർക്കുലർ പുറപ്പെടുവിച്ചു. മാർച്ച് 11 ആം തീയതിയാണ് എല്ലാ അതിരൂപതാ പള്ളികളിലും ദിവ്യബലി മധ്യേ വായിക്കുവാനായി സർക്കുലർ നൽകിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാലിക്കുവാനായി 5 നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ദിവ്യകാരുണ്യം നാവിൽ നൽകുന്നതിന് പകരം ഇനി മുതൽ രൂപതയുടെ കീഴിലുള്ള പള്ളികളിൽ കൈയിൽ ആയിരിക്കും നൽകുക. അതോടൊപ്പം ദൈവാലയ കവാടങ്ങളിൽ തീർത്ഥജലം സൂക്ഷിക്കുന്ന പതിവും നിർത്തലാക്കുകയാണ്. തിരുനാളിനോടനുബന്ധിച്ച് പ്രത്യേകിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിലും ഊട്ട്നേർച്ച നടത്താൻ പാടുള്ളതല്ല. അത്യാവശ്യമല്ലാത്ത എല്ലാ സമ്മേളനങ്ങളും ഒഴിവാക്കുവാനും സർക്കുലർ ആവശ്യപ്പെടുന്നുണ്ട്.
കോവിഡ് 19; അതിരൂപതാ പള്ളികൾക്ക് പുതിയ നിർദേശങ്ങൾ

Trivandrum Media Commission
Related tags :
Comment here